മുണ്ടക്കയം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുഞ്ചവയൽ യൂണിറ്റിന്റെയും, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സെന്റ് മേരീസ് എൽ.പി സ്‌കൂൾ ഹാളിൽ നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ പി.ഡി ജോൺ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഫാ.മാത്യു പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. അനിൽ. കെ.കുമാർ, ഷാജി കുമാർ, സി.എൻ.മോഹനൻ, അബ്ദുൾ റസാഖ്, ജേക്കബ് വർഗ്ഗീസ്, സാബു തോമസ്, ലൂയിസ് തോമസ്, ജോമോൻ വാഴപ്പനാടി. ആഷാമോൾ , സജിനി, എം.സി ബിനു, കെ.ജി.ജോസഫ് , കെ.വി.തോമസ്, റ്റോമി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.