കോട്ടയം : ആതുര സേവന രംഗത്ത് മികച്ച സേവനങ്ങൾ കാഴ്ചവയ്ക്കുന്ന കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയുടെ എട്ടാം വാർഷികാഘോഷം ചാലുകുന്ന് ബെഞ്ചമിൻ ബൈലി ഹാൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, കിംസ് ഹെൽത്ത് ഗ്രൂപ്പ് ചെയർമാൻ എം.ഐ.സഹദുല്ല, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി എന്നിവർ സംസാരിച്ചു. കിംസ്‌ഹെൽത്ത് മെഡിക്കൽ സൂപ്രണ്ട് ജൂഡ് ജോസഫ്, സീനിയർ ഫിസിഷ്യൻ ഡോ.സദകത്തുള്ള, സീനിയർ പീഡിയാട്രിഷ്യൻ ഡോ.ഷാജി, അഡ്മിനിസ്‌ട്രേറ്റർ പ്രകാശ് മാത്യു തുടങ്ങിവർ പങ്കെടുത്തു. കിംസ് ഹെൽത്ത് ആശുപത്രി ജീവനക്കാരുടെ കലാ പരിപാടികളും സമ്മാനദാനവും നടന്നു. അയ്മനം പഞ്ചായത്തിലെ നിർദ്ധനരായ മൂന്ന് കുടുംബങ്ങൾക്ക് സഹായവും വീൽച്ചെയറും നൽകും. വാർഷികാഘോഷം പ്രമാണിച്ച് വിവിധ ദിവസങ്ങളിലായി സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ലാബ്, റേഡിയോളജി തുടങ്ങിയ സേവനങ്ങളിൽ ഇളവുകളും പ്രത്യേക സർജറി പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.