കൊഴുവനാൽ : കൊഴുവനാൽ ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും സർവീസ്‌ പ്രോജക്ടുകളുടെ ഉദ്ഘാടനവും നടത്തി. ലയൺ എം.ജെ.എഫ് ആർ.വെങ്കിടാചലം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജുജോസഫ് വാതല്ലൂർ (പ്രസിഡന്റ്), ഷിബു തെക്കേമറ്റം (സെക്രട്ടറി), പി.എ.എബ്രഹാം (അഡ്മിനിസ്‌ട്രേറ്റർ),ഗോപു ജഗനിവാസ് (ട്രഷറർ) എന്നിവർ സ്ഥാനാരോഹണം ചെയ്തു. കിഡ്‌നിരോഗികൾക്കുള്ള ഡയാലിസിസ് കിറ്റിന്റെ വിതരണവും എസ്.എസ്.എൽ.സിയ്ക്ക് ഉന്നത വിജയംനേടിയ നിർദ്ധനരായ കുട്ടികൾക്കുള്ള പഠനസഹായവും കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് നിർവഹിച്ചു. വി.കെ. സജീവ്,ജോയിക്കുട്ടി ജോർജ്ജ്, മാത്യു തോമസ് മണിയങ്ങാട്ട്, ഡൈനോ ജെയിംസ്, എം.എം. സ്‌കറിയ, പി.ജി.ജെഗനിവാസൻ, ഡോ. ആർ.റ്റി.ഹരിദാസ്, അഡ്വ. രാജു എബ്രഹാം, സാബു മുകുളേൽ, പ്രൊഫ. കൊച്ചുത്രേസ്യാ എബ്രഹാം എന്നിവർ പ്രസംഗിച്ചു.