കോട്ടയം : എസ്.എൻ.ഡി.പി യോഗം പരിപ്പ് ശാഖയിലെ കുടുംബസംഗമവും ചതയ പൂജയും സാംസ്കാരിക സമ്മേളനവും ഇന്ന് നടക്കും. ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 6.30 ന് ഗണപതിഹോമം. 9.30 ന് രവിവാര പാഠശാല ഉദ്ഘാടനം കോട്ടയം യൂണിയൻ ശ്രീനാരായണ ധർമ പഠനകേന്ദ്രം കോ-ഓർഡിനേറ്റർ എ.ബി.പ്രസാദ് കുമാർ നിർവഹിക്കും. ശാഖാ പ്രസിഡന്റ് രജിമോൻ കെ.ജി. അദ്ധ്യക്ഷത വഹിക്കും. രവിവാര പാഠ
ശാല പ്രധാന അദ്ധ്യാപകൻ ശ്രീനിവാസൻ കോമടത്തുശേരി ആശംസയറിയിക്കും. ശാഖാ സെക്രട്ടറി സി.പി.തങ്കപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.സി.വിജയൻ നന്ദിയും പറയും.തുടർന്ന് കുമാരിസംഘം ബാലജനയോഗം ഭാരവാഹി തിരഞ്ഞെടുപ്പ്. 11.30 ന് ചതയപൂജ, 12.30 ന് മഹാപ്രസാദമൂട്ട്. 4 ന് ഡോ.എം.എം.ബഷീറിന്റെ പഠനക്ളാസും പ്രഭാഷണവും. 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമ സന്ദേശവും ആദരിക്കലും സെക്രട്ടറി ആർ.രാജീവ് നിർവഹിക്കും. യൂണിയൻ കൗൺസിലർ സതീഷ് കുമാർ മണലേൽ, കമ്മിറ്റി അംഗം ധനീഷ് കുമാർ ചെല്ലിത്തറ, വനിതാ സംഘം പ്രസിഡന്റ് ലളിതമ്മ സുഗതൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്.അഭിജിത്, വിവിധ കുടുംബയോഗം കൺവീനർമാരായ ശശി വാണിയപ്പുരയ്ക്കൽ, സുമപ്രകാശ്, അംബിക പവിത്രൻ, ശ്യാമള ജഗദപ്പൻ, ശിവദാസൻ ശ്രീവത്സം, ഉണ്ണികൃഷ്ണൻ കൊപ്ളിയിൽ എന്നിവർ സംസാരിക്കും. ശാഖാ സെക്രട്ടറി സി.പി.തങ്കപ്പൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.സി.വിജയൻ നന്ദിയും പറയും.