തിരുവാർപ്പ് : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തിരുവാർപ്പ് യൂണിറ്റ് അംഗത്വ വിതരണ സമ്മേളനം ജില്ലാ ട്രഷറർ മോഹന ചന്ദ്രപ്രതാപ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസി‌ഡന്റ് കെ.എം.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. തിരുവാർപ്പ് പഞ്ചായത്ത് ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ എം.ജി.വിനോദ് കുമാർ, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം പി.സി.വറുഗീസ് എന്നിവർ സംസാരിച്ചു. ജോ.സെക്രട്ടറി കുമ്മനം ശശികുമാർ സ്വാഗതവും, യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു നന്ദിയും പറ‌ഞ്ഞു.