ഏറ്റുമാനൂർ : വിമല ആശുപത്രിക്ക് പിന്നിൽ സമീപ പുരയിടത്തിലെ അപകടസ്ഥിതിയിൽ ഉയരത്തിൽ നിന്നിരുന്ന കരിങ്കൽ മതിൽ ഇടിഞ്ഞ് വീണ് വീട് തകർന്നു. ഫോട്ടോഗ്രാഫറായ കാഞ്ഞിരക്കാലായിൽ എം.കെ.സെബാസ്റ്റ്യന്റെ വീടാണ് പൂർണമായും തകർന്നത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് മുറിയും അടുക്കളയും ഹാളും അടങ്ങിയ ഷീറ്റ്‌ മേഞ്ഞതായിരുന്നു വീട്. ഈ സമയം ഗൃഹനാഥനും ഭാര്യ ബീനയും മകൻ ആൽഫിനും വീടിന് പുറത്തായിരുന്നു. ഇളയ മകൻ ജോൺസി ശബ്ദംകേട്ട് പുറത്തേക്ക് ഇറങ്ങി ഓടിയതിനാൽ രക്ഷപ്പെട്ടു.