കോട്ടയം : കാരിത്താസ് ആശുപത്രി ജീവനക്കാരുടെ കല - കായിക മത്സരങ്ങൾക്ക് തുടക്കമായി. കാരിത്താസ് ടാലന്റ്ര് ഫെസ്റ്റ് 2022 എന്ന പേരിൽ നടക്കുന്ന മേള ദ്രോണാചാര്യ പ്രൊഫ.സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. വീർപ്പുമുട്ടി മുന്നോട്ട് പോകുന്ന മനുഷ്യ ജീവിതത്തിൽ കലാ കായിക മത്സരങ്ങൾക്ക് മനുഷ്യരെ ഉത്തേജിപ്പിക്കാനും, പുനർജീവൻ നൽകാനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ.ഡോ.ബിനു കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി ജോയിന്റ് ഡയറക്ടർമാരായ ഫാ.ജിനു കാവിൽ, ഫാ.ജോയിസ് നന്ദിക്കുന്നേൽ, ഫാ. സ്റ്റീഫൻ തേവർപറമ്പിൽ എന്നിവർ സംസാരിച്ചു.