കോട്ടയം : കടുവ സിനിമയ്ക്ക് ടിക്കറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവും തീയേറ്ററിന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫസ്റ്റ് ഷോയ്ക്കായി തിയേറ്ററിലെത്തിയ ഇവർ മദ്യ ലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഹൗസ് ഫുള്ളായതിനാൽ ടിക്കറ്റില്ലെന്ന് അറിയിച്ചതോടെ ഇരുവരും ക്ഷുഭിതരാവുകയും കൈയിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയുമായിരുന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്ഥലത്ത് എത്തി. ഗുരുതര പരിക്ക് ഇല്ലാത്തതിനാൽ ഇന്ന് ടിക്കറ്റ് നൽകാമെന്ന ഉറപ്പിൽ തിരിച്ചയച്ചു.