കോട്ടയം : എം.പി. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവ് വിവരം കൃത്യമായി വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. എം.പി ലാഡ്‌സിലൂടെ ജില്ലയ്ക്ക് ഇതുവരെ ഏഴുകോടി രൂപ ലഭ്യമായിട്ടുണ്ട്. തുടർന്ന് ലഭ്യമാകാനുള്ള പത്തുകോടി രൂപ ലഭിക്കുന്നതിന് പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം. പദ്ധതി പ്രവൃത്തികൾ ത്വരിതഗതിയിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു.