chazhi

കോട്ടയം. എം.പി.ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. പറഞ്ഞു. എം.പി.യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചുള്ള പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെലവു വിവരം കൃത്യമായി വെബ്‌സൈറ്റിൽ അപ്‌ഡേറ്റ് ചെയ്യണം. എം.പി.ലാഡ്‌സിലൂടെ ജില്ലയ്ക്ക് ഇതുവരെ ഏഴുകോടി രൂപ ലഭ്യമായിട്ടുണ്ട്. ലഭ്യമാകാനുള്ള പത്തുകോടി രൂപ ലഭിക്കുന്നതിന് പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം.

ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു വിശദാംശങ്ങൾ അവതരിപ്പിച്ചു. വിവിധ വകുപ്പു മേധാവികൾ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.