
കോട്ടയം. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു. എസ്.പി.സി പദ്ധതി ജില്ലാ നോഡൽ ഓഫീസർ എം.എം.ജോസ് , എം.ടി.സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മാസ്റ്റർ മോൻസി ജോർജ് , അസിസ്റ്റന്റ് നോഡൽ ഓഫീസർ ജയകുമാർ ഡി തുടങ്ങിയവർ പങ്കെടുത്തു. മത്സരത്തിൽ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂൾ ഒന്നാം സ്ഥാനവും വൈക്കം ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ രണ്ടാം സ്ഥാനവും മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി