വയല : അച്ചടക്കം ജീവിതവ്രതമായി സ്വീകരിച്ചു ജീവിതം നയിക്കാൻ സമൂഹം തയ്യാറാവണമെന്ന് ശിവഗിരി മഠം സ്വാമി അസംഘാനന്ദഗിരി പറഞ്ഞു. വയല ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കടകം ഒന്നിനോടനുബന്ധിച്ച് സമൂഹശാന്തി ഹവനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി മഠം സ്വാമി അംബികാനന്ദ, ക്ഷേത്രം മേൽശാന്തി കളത്തൂർ ബാബു ശാന്തി, കുമരകം ബിനു ശാന്തി, ശാഖാ പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി സജീവ് വയല, വൈസ് പ്രസിഡന്റ് സജി സഭക്കാട്ടിൽ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ്, കുടുംബ യൂണിറ്റ് ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകി. നൂറുകണക്കിന് ഭക്തർ സമൂഹശാന്തി ഹവനത്തിൽ പങ്കെടുത്തു.