കാളികാവ് : രാമായണ മാസാചരണത്തിന് ക്ഷേത്രങ്ങളിൽ തുടക്കം കുറിച്ചു. കാളികാവ് ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിശേഷാൽ ചടങ്ങുകൾക്ക് മേൽശാന്തി ടി.കെ.സന്ദീപ് ശാന്തി മുഖ്യകാർമികത്വം വഹിച്ചു. കർക്കടകം 31 വരെ വൈകിട്ട് ഭഗവതിസേവ നടക്കുമെന്ന് ദേവസ്വം സെക്രട്ടറി കെ.പി.വിജയൻ അറിയിച്ചു.
കാളികാവ് ദേവീക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് തുടക്കം കുറിച്ചു. കർക്കടകം 31 വരെ രാമായണ പാരായണവും ഗണപതി ഹോമവും ഭഗവതിസേവയും, 31 ന് അഖണ്ഡരാമായണ പാരായണവും നടക്കുമെന്ന് ഉപദേശക സമിതി സെക്രട്ടറി എസ്.ആർ.ഷിജോ അറിയിച്ചു.
തലയോലപ്പറമ്പ് : ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് തുടക്കം കുറിച്ചു. കർക്കടകം 31 വരെ
ക്ഷേത്ര മേൽശാന്തി ബിനിഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ഗണപതിഹോമവും ഭഗവതിസേവയും ഉണ്ടായിരിക്കും. വഴിപാടുകൾക്ക് 9496040496 എന്ന നമ്പരിൽ ബന്ധപ്പെടുക.