തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 4472ാം നമ്പർ വെട്ടിക്കാട്ടുമുക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. യൂണിയൻ കൗൺസിലർ അജീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് കാലായിൽ, ശാഖാ സെക്രട്ടറി സന്തോഷ് കരിപ്പുറത്ത്, വൈസ് പ്രസിഡന്റ് ദീപു കെ ദിനേശ്, വനിതാ സംഘം പ്രസിഡന്റ് രമ്യ സന്തോഷ്, വൈസ് പ്രസിഡന്റ് ഷീബാ സന്തോഷ്. യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി മനു സുധാകരൻ ,വൈസ് പ്രസിഡന്റ് ദിനു കെ ദിനേശ് എന്നിവർ പങ്കെടുത്തു.