
പെരുവന്താനം. പഞ്ചായത്തിന്റെയും ഐ.സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ മലാല യൂസഫ്‌സായ് ദിനാചരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. ഏറ്റവും പ്രായം കുറഞ്ഞ സമാധാന നൊബേൽ പ്രൈസ് ജേതാവായ മലാല യൂസഫ്‌സായ് വളർന്ന് വരുന്ന വിദ്യാർത്ഥിനികൾക്ക് പ്രചോദനം നൽകുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രീനു അനിരുദ്ധൻ അധ്യക്ഷത വഹിച്ചു. സ്കൂൾ കൗൺസിലർ അനു ജോസ് ക്ലാസുകൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് യൂത്ത് കോഒാർഡിനേറ്റർ മനു വേഴമ്പത്തോട്ടം, സാഗി കോഓർഡിനേറ്റർ സുഹൈൽ വി.എ, അങ്കണവാടി വർക്കർമാർ എന്നിവർ നേതൃത്വം നൽകി.