
കോട്ടയം. ഗുണ്ട അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം കോട്ടമുറി പ്രിയദർശനി കോളനിയിൽ തൊടിമാലിയിൽ അച്ചു സന്തോഷിനെ (32) മൂന്നാം തവണയും കാപ്പ ചുമത്തി സെൻട്രൽ ജയിലിലാക്കി. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മയക്കുമരുന്ന്, ഗുണ്ടാ ക്വട്ടേഷൻ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്. ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതകശ്രമം തുടങ്ങിയവയ്ക്ക് മുൻപ് രണ്ട് തവണ കാപ്പാ ചുമത്തപ്പെട്ടിട്ടുണ്ട്. ഏപ്രിലിൽ കരുതൽ തടങ്കലിൽ നിന്നും പുറത്തുവന്ന ശേഷം ചേർപ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ക്വട്ടേഷനായി ചെല്ലുകയും ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തിരുന്നു.