വൈക്കം: ലോകാരാധ്യനായ ഡോ.ബി.ആർ.അംബേദ്ക്കറിന്റെ നേതൃത്വത്തിൽ നിർമ്മിച്ച മഹത്തായ ഇന്ത്യൻ ഭരണഘടനയേയും, ഭരണഘടന മൂല്യങ്ങളേയും ഭരണഘടന സ്ഥാനത്തിരിക്കുന്നവർ അവഹേളിക്കുന്നത് അപലപനീയമാണെന്നും, ഇതിനെ എത്ര ന്യായീകരിച്ചാലും കേരളത്തിന്റെ പൊതു സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ലെന്നും കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.ബിജു പറഞ്ഞു. കെ.പി.എം.എസ് വൈക്കം യൂണിയൻ നേതൃയോഗം വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് പി.ടി. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എ.സനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മറ്റിയംഗം മനോജ് കൊട്ടാരം, സുനിത ദിനേശൻ, വി.വി. ശശീന്ദ്രൻ, ഷാജി കാട്ടിക്കുന്ന്, എൻ. മനോഹരൻ, ആർ. ബാലചന്ദ്രൻ, മോഹനൻ പേരേത്തറ, ഇ.ആർ സിന്ധുമോൻ, രജനി ബാബു, ബാബു വടക്കേമുറി തുടങ്ങിയവർ സംസാരിച്ചു.