കുമരകം : കവണാറ്റിൻകര ബാങ്ക് പടി ഭാഗത്തെ എട്ടോന്നിൽ ഫിനാൻസിൽ മുക്കുപണ്ടം പണയം വയ്ക്കാൻ വന്ന യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് ഉഴവൂർ പറമ്പ് വീട്ടിൽ മുരളീധരൻ മകൻ ഹരിവിഷ്ണുവാണ് (24) കുമരകം പൊലീസിന്റെ പിടിയിലായത്. ഇയാൾ ഒരാഴ്ചയായി കോട്ടയം മാലി ലോഡ്ജിൽ താമസിക്കുകയായിരുന്നു. സ്വർണ്ണം എന്ന വ്യാജേന മുക്കുപണ്ടം നൽകി അമ്പതിനായിരം രൂപ ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടമയ്ക്ക് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്