വൈക്കം : ആത്മീയതകൊണ്ട് മനുഷ്യ മനസ്സിനെ ശുദ്ധീകരിക്കുന്നതാണ് രാമായണ പാരായണം. പുതുതലമുറയ്ക്ക് ഇതിന്റെ മൂല്യം പകർന്നുകൊടുക്കാൻ കഴിയണമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ പറഞ്ഞു. വൈക്കം മഹാദേവക്ഷേത്രത്തിൽ രാമായണ മാസാചരണം വൈക്കത്തപ്പൻ കലാമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡെപ്യൂട്ടി കമ്മിഷണർ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കമ്മിഷണർ മുരാരി ബാബു, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.അനിൽകുമാർ,ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ്കുമാർ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, ക്ഷേത്ര സംരക്ഷണസമിതി പ്രസിഡന്റ് അഡ്വ. അരവിന്ദാക്ഷമേനോൻ, ദേവസ്വം സെക്രട്ടറി പി.കെ സതീശൻ, ചെല്ലപ്പൻ കാരിക്കോട്, അജി മാധവൻ, എസ്.സുരേഷ് എന്നിവർ പങ്കെടുത്തു.