പാലാ. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാമപുരം നാലമ്പലദർശന തീർത്ഥാടനത്തിന് തുടക്കമായി. രാവിലെ മാണി സി കാപ്പൻ എം.എൽ.എ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ എത്തി. ക്ഷേത്രം ഭാരവാഹികൾ എം.എൽ.എയെ സ്വീകരിച്ചു. തുടർന്ന് കൂടപ്പലം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ശ്രീഭരതസ്വാമി ക്ഷേത്രം ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലും എം.എൽ എ ദർശനം നടത്തി. തുടർന്ന് അദ്ദേഹം ക്ഷേത്ര ഭാരവാഹികളുമായി ദർശന ക്രമീകരണങ്ങൾ വിലയിരുത്തി. തീർത്ഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം.എൽ.എ അറിയിച്ചു. രാമപുരം-കൂത്താട്ടുകുളം റോഡിന്റെ താത്ക്കാലിക അറ്റകുറ്റപ്പണികൾ അവസാനഘട്ടത്തിലാണ്. റോഡിലെ കുഴികൾ മുഴുവൻ രണ്ടു ദിവസത്തിനുള്ളിൽ നികത്തുമെന്നും അദ്ദേഹം അറിയിച്ചു.