ഏറ്റുമാനൂർ : അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏറ്റുമാനൂർ വനിതാ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എൻ വാസവൻ നിർവഹിച്ചു. സഹകരണ സംഘത്തിന്റെ ലോഗോയുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. ജില്ലയിലെ ആദ്യത്തെ വനിതാ ലേബർ കോൺട്രാക്ട് സഹകരണ സംഘമാണ് അർച്ചന വിമൻസ് സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്നതെന്നും സർക്കാർ കോൺട്രാക്ടുകൾ ചെയ്യാനുള്ള സഹായങ്ങൾ ചെയ്തു നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രസിഡന്റ് ത്രേസ്യാമ്മ മാത്യു അദ്ധ്യക്ഷത വഹിച്ചു. സംഘത്തിന്റെ
ഓഫീസ് കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി അതിരൂപാതാ വികാരി ജനറാൾ ഡോ.തോമസ് പാടിയത്ത് അനുഗ്രഹ പ്രഭാഷണവും, എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സാബു തോമസ് മുഖ്യപ്രഭാഷണവും നടത്തി. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ്, പ്രതിപക്ഷ നേതാവ് ഇ.എസ് ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എൻ.പി തോമസ് എന്നിവർ പ്രസംഗിച്ചു.