കോട്ടയം:കോട്ടയം നഗരസഭാ 18-ാം വാർഡും അഷ്ടവൈദ്യൻ തൃശൂർ തൈക്കാട്ട് മൂസ് എസ്.എൻ.എ ഔഷധ ശാലയും കൈപ്പള്ളി ആയുർവേദ ഫാർമസിയും സംയുക്തമായി ആയുർവേദ ആരോഗ്യ ബോധവത്കരണക്ളാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. കൗൺസിലർ പി.ഡി.സുരേഷ് ഉദ്ഘാടനം ചെയ്തു. വ്യപാരി വ്യവസായി ഏകോപനസമിതി ഭാരവാഹി ശങ്കർ ലാൽ അദ്ധ്യക്ഷത വഹിച്ചു.ഡോ.എം.എൻ.ശാലിനി ബോധവത്കരണ ക്ളാസ് നയിച്ചു. കെ.കെ.ലളിതകുമാരി,കെ.ജി.തങ്കച്ചൻ,ടി.ജി.അജേഷ് എന്നിവർ സംസാരിച്ചു.