കോട്ടയം : കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സിന്റെയും, സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്യാപ്‌സ് ജില്ലാതല വാർഷിക പൊതുയോഗവും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് സംഗമവും സംഘടിപ്പിച്ചു.
ക്യാപ്‌സ് ജനറൽ സെക്രട്ടറി ഡോ ഐപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മീര ഹരികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസ് ഡയറക്ടർ ഡോ. പി.ടി.ബാബുരാജ് മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ.രാജേഷ്, സജോ ജോയി, ജെയ്‌സൺ ഫിലിപ്പ് ആലപ്പാട്ട്, സിജു തോമസ് എന്നിവർ പ്രസംഗിച്ചു.