മണിമല : ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
ജെയിംസ് പി.സൈമൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജോസഫ് കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. ജൈവ വളക്കൂട്ട്, ജൈവ കീടനാശിനി, പച്ചക്കറി ചെടി വളർച്ച ത്വരിത ലായനി എന്നിവയുടെ വിതരണ ഉദ്ഘാടനം വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.കെ.ബാബു നിർവഹിച്ചു. കൃഷി ഓഫീസർ സിമി ഇബ്രാഹിം ഞങ്ങളും കൃഷിയിലേക്ക്,ഞാറ്റുവേല ചന്ത എന്നീ പദ്ധതികളുടെ വിശദീകരണം നടത്തി. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ മോളി മൈക്കിൾ, പഞ്ചായത്തംഗങ്ങളായ ബിനോയ് വർഗ്ഗീസ്,സിറിൽ തോമസ് ,കൃഷി ഭവൻ ഉദ്യോഗസ്ഥരായ പ്രസാദ്,ജിജു പോൾ,അരുൺ ജോസഫ്, ലിസമ്മ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.