വൈക്കം : എസ്.എൻ.ഡി.പി യോഗം 119ാം നമ്പർ ഇടയാഴം ശാഖയിലെ കുടുംബ സ്‌നേഹസംഗമം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജയകുമാർ ചക്കാല അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്‌നേഹസംഗമ സന്ദേശം നൽകി. കാഷ് അവാർഡ് വിതരണം യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ നിർവഹിച്ചു. യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ് പ്രസംഗിച്ചു. ശാഖാ സെക്രട്ടറി രജിമോൻ സ്വാഗതവും, രാജു പാരയിൽ നന്ദിയും പറഞ്ഞു. കേരള ജല അതോറി​റ്റിയിൽ നിന്ന് മികച്ച സേവനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ടി.ജി.പ്രകാശൻ, എം.ജി.യൂണിവേഴ്സ്​റ്റിയിൽ നിന്ന് ബി.എസ്.സി സുവോളജിയ്ക്ക് ഒൻപതാം റാങ്ക് നേടിയ വിഷ്ണുമായ പ്ലാന്തറ എന്നിവരേയും , എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളേയും അനുമോദിച്ചു.