പാലാ : കേരള ആർട്ടിസാൻസ് അസോസിയേഷൻ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാലാ ഇടപ്പാടി മേരിമാതാ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഏ.കെ.പുരുഷോത്തമന്റെ അദ്ധ്യക്ഷതയിൽ നടന്ന ജില്ലാ പ്രതിനിധികളുടെ സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റായി ഇ.എൻ. ഗോപാലകൃഷ്ണനേയും, വൈസ് പ്രസിഡന്റുമാരായി പുഷ്പാംഗതൻ മാന്നാനം, ഇ.കെ ശശി എന്നിവരേയും സെക്രട്ടറിയായി സി.വി. മണി നെല്ലുവേലിയും, ജോയിന്റ് സെക്രട്ടറിമാരായി പി.എസ്. രാജമ്മ, പി.എസ്.സദാനന്ദൻ എന്നിവരേയും ഖജാൻജിയായി പി. ആർ കൃഷ്ണൻകുട്ടി ആചാരിയും, സംസ്ഥാന സമിതിയിലേയ്ക്ക് വി.റ്റി. റെജി, കെ.വി. സരസമ്മ എന്നിവരേയും കമ്മറ്റി അംഗങ്ങളായി എ.വി. ബാബു, കെ.വി. സദാശിവൻ, അജി കാഞ്ഞിരപ്പള്ളി എന്നിവരേയും തിരഞ്ഞടുത്തു.