പാലാ : ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്‌കൂളിൽ രാമായണ മാസാചരണത്തിന് തുടക്കമായി. ഇന്നലെ രാവിലെ നാലമ്പലത്തിൽ ഉൾപ്പെട്ട പ്രസിദ്ധമായ ഭരതസ്വാമി ക്ഷേത്രത്തിൽ നിന്ന് പൂജിച്ച രാമായണ ഗ്രന്ഥം ആഘോഷമായി അംബികാ വിദ്യാഭവനിൽ കൊണ്ടുവന്നു. തുടർന്നു നടന്ന രാമായണമാസാചരണ സമ്മേളനം കോട്ടയം ചിൻമയാ മിഷൻ മഠാധിപതി ബ്രഹ്മചാരിസുധീർ ചൈതന്യ ഉദ്ഘാടനം ചെയ്തു.

ഡി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ സി.എസ്. പ്രദീഷ്, ഡോ.എൻ.കെ. മഹാദേവൻ, എം.എസ്. ലളിതാംബിക കുഞ്ഞമ്മ, ശിവാനി രാജീവ്, ഹൃദ്യ, െ്രസ്രഫിൻ മോഹൻ രാജ് തുടങ്ങിയവർ സംസാരിച്ചു.