കടുത്തുരുത്തി : കെ.എസ്.എസ്.പി.യു കടുത്തുരുത്തി യൂണിറ്റ് കൺവെൻഷൻ ബ്ലോക്ക് പ്രസിഡന്റ് കെ.സി. അലക്‌സാണ്ടർ ഉദ്ഘാടനം ചെയ്തു. അംഗത്വ വിതരണം സി.പി പുരുഷോത്തമൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എ. ലൂക്കോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം അന്നമ്മ സി.കെ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എൻ.പൊന്നപ്പൻ ,ബ്ലോക്ക് ജോ.സെക്രട്ടറി പി.എൻ.വൽസ, യൂണിറ്റ് സെക്രട്ടറി പി.എം.ശശി, യൂണിറ്റ് ട്രഷറർ കെ.വി.തോമസ് എന്നിവർ പ്രസംഗിച്ചു.