കോട്ടയം: എസ്.എൻ.ഡി.പി യോഗം കൂരോപ്പട ശാഖയിൽ സംയുക്ത കുടുംബയോഗ സംഗമവും ചികിത്സാ സഹായ വിതരണവും യൂണിയൻ വൈസ് പ്രസിഡന്റ് വി.എം ശശി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അജിമോൻ എം.കെ, സെക്രട്ടറി രാജീവ്.എസ്, വൈസ് പ്രസിഡന്റ് എ.എം.രാജു, കുടുംബ യോഗം കൺവീനർമാരായ മണിയമ്മ സോമൻ , രജനി രാജേഷ്, നിഷ പ്രസാദ്, ദീപ അനിൽ, കുഞ്ഞമ്മ കൃഷ്ണൻ കുട്ടി, ഷീന അനീഷ്, ജയകുമാരി മറിയപ്പള്ളി എന്നിവർ പ്രസംഗിച്ചു.