കുമരകം : റോഡിലെ വെള്ളക്കെട്ട് കമ്മിറ്റിയിൽ ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അപ്‌സര ജംഗ്ഷൻ മുതൽ എസ്.കെ.എം സ്‌കൂളിലേയ്ക്കുള്ള റോഡിന്റെ പല ഭാഗങ്ങളിലും മഴ പെയ്താൽ വെള്ളക്കെട്ട്

രൂക്ഷമാണ്. വിഷയം ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകി കമ്മിറ്റി ശാന്തമാക്കിയ ശേഷം യോഗം തുടരുകയും, അജണ്ട തീർത്ത് യോഗം അവസാനിച്ചതായി അറിയിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. കുമരകം പഞ്ചായത്ത് പ്രസിഡന്റിന്റെ വഞ്ചനാപരവും, സ്വേച്ഛാധിപത്യപരവുമായ നടപടിയിൽ പ്രതിഷേധിച്ചാണ് കുത്തിയിരുന്ന് പ്രതിഷേധിച്ചതെന്ന് വാർഡ് മെമ്പർമാരായ ജോഫി ഫെലിക്‌സ്, പി.കെ മനോഹരൻ, ദിവ്യ ദാമോദരൻ എന്നിവർ പറഞ്ഞു.