ഏറ്റുമാനൂർ : ടൗൺ യു.പി സ്‌കൂളിൽ സഹായവുമായി പൂർവവിദ്യാർത്ഥികൾ എത്തിയത് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി. സ്‌കൂളിലെ 1983-84 ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ പ്രതിനിധികളാണ് പഠനോപകരണങ്ങൾ നൽകിയത്. കഴിഞ്ഞദിവസം ഏറ്റുമാനൂർ വ്യാപാര ഭവനിൽ വിദ്യാർത്ഥി കൂട്ടായ്മയിലെ അംഗങ്ങൾ ഒത്തുചേർന്നാണ് സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ തീരുമാനിച്ചത്. എം.വി രാധാകൃഷ്ണൻ, കെ.പി സാബു, വേണുഗോപാൽ, സാജു, ഗോപകുമാർ ബി ,അലക്‌സ്, ജോയി, സുപ്രിയ, മഞ്ജു, സിന്ധു പി.എ തുടങ്ങിയവരാണ് സ്‌കൂളിലെത്തി പഠനോപകരണങ്ങൾ നൽകിയത്.