ഏറ്റുമാനൂർ : സർക്കാർ സ്‌കൂൾ വളപ്പിലെ മരം റോഡിനു കുറുകെ ഒടിഞ്ഞു വീണ് ഗതാഗത തടസം ഉണ്ടായി. ഏറ്റുമാനൂർ - അതിരമ്പുഴ റോഡിലുള്ള ഗവ.ഗേൾസ് ഹൈസ്‌കൂൾ വളപ്പിലെ വൃക്ഷത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞ് വീണത്. നിരവധി വാഹനങ്ങളും വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരും കടന്നുപോകുന്ന റോഡിൽ തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. സർക്കാർ ഭൂമിയിലും പുറംപോക്കിലും വഴിവക്കിലുമായി ഭീഷണി ഉയർത്തി നിൽക്കുന്ന വൃക്ഷങ്ങൾ മുറിച്ചു മാറ്റണമെന്ന നിർദ്ദേശം നടപ്പാക്കാത്തതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്.