ഏറ്റുമാനൂർ : രാമായണ മാസാചരണത്തിന്റെ ഭാഗമായി കേരള വിശ്വകർമ സഭ അതിരമ്പുഴ ശാഖയുടെ നേതൃത്വത്തിൽ സായാഹ്നങ്ങളിൽ അംഗങ്ങളുടെ വസതികൾ സന്ദർശിച്ച് ഭജനയും രാമായണ പാരായണവും നടത്തും. ഒരു മാസം നീണ്ടു നിൽക്കുന്ന ആഘോഷം സംസ്ഥാന വൈസ് പ്രസിഡന്റ് മുരളി തകടിയേൽ ഉദ്ഘാടനം ചെയ്തു.അനിൽകുമാർ കെ.കെ, രാജൻ കെ.എസ്, രാജു, സജിമോൻ പി.ടി, രാധാകൃഷ്ണൻ കെ.കെ, ഷാജി കെ.പി, ജയ പ്രകാശ്, കെ.എൻ.കുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.