കുമരകം : കുമരകം ക്രിക്കറ്റ് അസോസിയേഷന്റെ 2022 ലെ സുവനീർ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ് നിർവഹിച്ചു. പ്രസിഡന്റ് ഷാഹുൽ ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. കുമരകം കലാഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ഓൾ ഇന്ത്യ ഫെഡറേഷൻ കപ്പ് ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ അമൽ രമേശ്, വിജിൻ കെ. വേണുഗോപാൽ എന്നിവരെ ഗ്രാമപഞ്ചായത്ത് അംഗം വി.സി.അഭിലാഷും, ജില്ലാ യുവജന യൂത്ത് കോ-ഓർഡിനേറ്റർ മിഥുനും ചേർന്ന് ആദരിച്ചു. സെക്രട്ടറി അനന്ദ സൂര്യൻ സ്വാഗതവും, വൈസ് പ്രസിഡന്റ് അഖിൽ എസ് പിള്ള നന്ദിയും പറഞ്ഞു.