
ചങ്ങനാശേരി: പുറക്കടവ് ഹാബി വുഡ് ആൻഡ് അലൂമിനിയം ഫാബ്രിക്കേഷനിൽ ആക്രമണം നടത്തിയ തൃക്കൊടിത്താനം നാലുപറയിൽ ഷിബിൻ മൈക്കിൾ (23), ചെത്തിപ്പുഴ മരേട്ട്പുതുപ്പറമ്പിൽ ജിറ്റോ ജിജോ (22) എന്നിവർ പിടിയിലായി. മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ സ്ഥാപനത്തിൽ കയറി കട നടത്തുന്ന സമീർ താജുദീനേയും സുഹൃത്തായ ഹബീബിനേയും ഉപദ്രവിച്ചിരുന്നു. പിന്നീട് വടക്കേക്കര സ്‌കൂളിന് സമീപം വാഴക്കുളം ശശികുമാറിന്റെ വീട്ടിലും ഇതേ സംഘം അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്തു. തുടർന്ന് ഒളിവിൽ പോയി. പൊലീസ് പ്രതികളെ എറണാകുളത്തുനിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.