rr

കോട്ടയം: മെഡിക്കൽ കോളേജിലും പരിസരത്തുമായി രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും പണവും മറ്റും മോഷ്ടിക്കുന്ന കുടമാളൂർ രവി നിവാസിൽ രഞ്ജിത്തിനെ (42) പ്രത്യേക അന്വേഷണ സംഘം പിടികൂടി. കാർഡിയോളജി വിഭാഗത്തിന്റെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന തോട്ടയ്ക്കാട് സ്വദേശിനിയുടെ പണമടങ്ങിയ പേഴ്‌സ് പ്രതി മോഷ്ടിച്ചിരുന്നു. എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് രാത്രികാല പട്രോളിംഗ്‌ പൊലീസ് ശക്തമാക്കി. ഗാന്ധിനഗർ എസ്.എച്ച്.ഒ. കെ.ഷിജിക്കാണ് അന്വേഷണ ചുമതല. ആശുപത്രിയിലും പരിസരത്തും മഫ്ടിയിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കും. മുൻകാല മോഷണ കേസുകളിൽ ഉൾപ്പെട്ടവരെ നിരീക്ഷിക്കും. ഇതുസംബന്ധിച്ച് ജില്ലയിലെ മുഴുവൻ എസ്.എച്ച്. ഒ മാർക്കും എസ്.പി കെ. കാർത്തിക് നിർദ്ദേശം നൽകി.