
കോട്ടയം. ഫിഷറീസ് ആൻഡ് അക്വാകൾച്ചർ എന്നിവയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എസ്.സി. വിഭാഗം തൊഴിൽരഹിതരായ യുവജനങ്ങൾക്കായി സൗജന്യ പരിശീലനം നൽകും. 25 മുതൽ ആഗസ്റ്റ് 12 വരെ കളമശേരി കീഡ് ക്യാമ്പസിൽ സ്റ്റൈപ്പന്റോടെ 15 ദിവസമാണ് പരിശീലനം. ഫിഷറീസ്, അക്വാകൾച്ചർ സംരംഭകത്വ അവസരങ്ങൾ, മത്സ്യത്തിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ, അലങ്കാര മത്സ്യബന്ധനം, മാർക്കറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കൽ എന്നിവയിൽ പരിശീലനം നൽകും. ഫിഷറീസ്, അക്വാകൾച്ചർ മേഖലയിൽ ഹൈബ്രിഡ്, സോളാർ, വിൻഡ് എനർജി അപ്ലിക്കേഷനുകൾ, അനുഭവം പങ്കിടൽ എന്നിവയും ഉൾപ്പെടുന്നു. ഫോൺ: 96 05 54 20 61.