dpc

കോട്ടയം. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾക്ക് ആസൂത്രണ സമിതിയുടെ അംഗീകാരം. 4.81 കോടി രൂപയുടെ 95 പദ്ധതികൾക്കാണ് അനുമതി. വായനക്കളരി ഒരുക്കുന്ന അക്ഷര ജ്വാല പദ്ധതിയും ഒരു ദിവസം മുതൽ പതിനെട്ടു വയസ് വരെയുള്ള കുട്ടികളിൽ ഭിന്നശേഷി കണ്ടെത്തി ചികിത്സസൗകര്യം ഒരുക്കുന്ന ബ്ലോക്ക് ശിശുവികസന കേന്ദ്രം, മത്സ്യ തൊഴിലാളികൾക്ക് അപകടങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ലൈഫ് ജാക്കറ്റ് പദ്ധതി, പട്ടികവർഗ യുവതികളുടെ നേതൃത്വത്തിൽ ബ്രാൻഡ് നൈറ്റി വിപണിയിലെത്തിക്കുന്നതിനുള്ള അപ്പാരൽ പാർക്ക്, എല്ലാ യുവതികൾക്കും പി.എസ്.സി. പരീക്ഷ പരിശീലനം നൽകുന്ന ലക്ഷ്യ പ്ലസും അംഗീകാരം നേടിയ പദ്ധതികളാണ്.