വൈക്കം : അഖില കേരള ധീവരസഭ 111ാം നമ്പർ കാട്ടിക്കുന്ന് ശാഖയുടെ കീഴിലുള്ള ആളേകാട് ശ്രീധർമ്മ ദൈവ ക്ഷേത്രത്തിൽ നക്ഷത്രവനം പദ്ധതി നടപ്പാക്കി. 27 നാളുകളുടെ പേരിൽ 27 വൃക്ഷതൈകളാണ് നട്ടു പരിപാലിക്കുന്നത്. ആമേട ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഫോറസ്റ്റ് സെക്ഷൻ ഓഫീസർ നാസ്സർ വൃക്ഷതൈ നടീൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ടി.കെ വാസുദേവൻ, സെക്രട്ടറി പി.വി നടരാജൻ, വൈസ് പ്രസിഡന്റ് കെ.എ സരസൻ, ട്രഷറർ പി.ടി.സദാനന്ദൻ, പി.എൻ ചന്ദ്രൻ, ധീവര മഹിളാ പ്രസിഡന്റ് പുഷ്പജാ മദനൻ, സെക്രട്ടറി ബിജി എന്നിവർ പങ്കെടുത്തു.