വൈക്കം : താലൂക്ക് ഗവ.ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ,ആശ്രിതർക്കും ഇരിപ്പിട സൗകര്യമൊരുക്കാൻ 1634ാം നമ്പർ വൈക്കം പത്മനാഭപ്പിള്ള മെമ്മോറിയൽ എൻ.എസ്.എസ് കരയോഗം സ്റ്റീൽ കസേരകൾ നൽകി. ആർ.എം.ഒ ,ഡോ. എസ്.കെ ഷീബയ്ക്ക് കരയോഗം പ്രസിഡന്റ് പി.ശിവരാമകൃഷ്ണൻ നായർ കസേരകൾ കൈമാറി. കരയോഗം ഭാരവാഹികളായ സുരേഷ് കുമാർ, രമ്യ ശിവദാസൻ, ശ്രീകല, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് ബിന്ദു, ആശുപത്രി ഉദ്യോഗസ്ഥരായ സുരേഷ് ബാബു, ആഷിത് എന്നിവർ പങ്കെടുത്തു.