വൈക്കം: എൻ.എസ്.എസ് മുൻ പ്രസിഡന്റ് അഡ്വ. പി.എൻ നരേന്ദ്രനാഥൻനായരുടെ നിര്യാണത്തിൽ ഭാരതീയ പൈതൃക പഠനകേന്ദ്രം ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് അനുശോചിച്ചു. വിദ്യാധിരാജ വിചാരവേദി വൈക്കം താലൂക്ക് കമ്മിറ്റി അനുശോചിച്ചു. ചെയർമാൻ എസ്. നവകുമാരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രക്ഷാധികാരി ഡോ.സി.ആർ.വിനോദ്കുമാർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി എസ്.രാജഗോപാൽ, വൈസ്.ചെയർമാൻ എം. ഗോപാലകൃഷ്ണൻ, ട്രഷറർ പി.ജി.മനോജ് കുമാർ, ഉണ്ണികൃഷ്ണൻ നായർ, പി.എൻ. ശ്രീകുമാർ എന്നിവർ അനുസ്മരണം നടത്തി.