പാലാ: ഭരണങ്ങാനം അൽഫോൻസാ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റ് നിർവഹിച്ചു. ബിഷപ് മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, റവ. ഡോ. ജോസ് വള്ളോംപുരയിടം, ഫാ. ജോൺസൺ പുള്ളീറ്റ് തുടങ്ങിയവർ പങ്കെടുത്തു. കൊടിയേറ്റ് ചടങ്ങിൽ പങ്കെടുക്കാൻ നിരവധി വിശ്വാസികളാണ് ഭരണങ്ങാനത്ത് എത്തിയത്. 27, 28 തീയതികളിലാണ് പ്രധാന തിരുന്നാൾ.