പാലാ: പ്രമുഖ പ്രഭാഷകനും റിട്ട.ഡി.ജി.പിയുമായ ഡോ.അലക്‌സാണ്ടർ ജേക്കബ് അവാർഡ് ജേതാക്കൾക്ക് ഇന്ന് പാലായിൽ ക്ലാസെടുക്കും.

കെ.എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളാ സിലബസ്സിൽ പാലാ നിയോജകമണ്ഡലത്തിലെ സ്‌കൂളുകളിൽ നിന്നും എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനമോദിക്കുന്നതിനോടനുബന്ധിച്ച് നടക്കുന്ന സ്‌നേഹാദര സംഗമ ചടങ്ങിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. പാലാ അൽഫോൻസാ കോളേജിന് സമീപമുള്ള സൺ സ്റ്റാർ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. രാവിലെ 9ന് എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് 2ന് പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഫൗണ്ടേഷൻ ചെയർമാൻ ജോസ് കെ മാണി എം.പി അവാർഡും ഉപഹാരങ്ങളും സമ്മാനിക്കും.