
കോട്ടയം: കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ. റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്‌ത കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എ.എസ്.ഐ റംല ഇസ്‌മായിലിനെ സസ്‌പെൻഡ് ചെയ്‌തു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്ധ്യമേഖലാ ഡി.ഐ.ജിയുടെ നടപടി. കോടതിയെയും പൊലീസിനെയും വിമർശിക്കുന്ന പോസ്റ്റ് കഴിഞ്ഞ അഞ്ചിനാണ് ഷെയർ ചെയ്തത്. വിവാദമായതോടെ ഡിലീറ്റ് ചെയ്‌തിരുന്നു. ഭർത്താവാണ് പോസ്റ്റ് ഷെയർ ചെയ്തതെന്ന റംലയുടെ വാദം തള്ളിയാണ് നടപടി.