പള്ളം: എസ്.എൻ.ഡി.പി യോഗം 28 ബി ശാഖയിലെ ഒന്നാം നമ്പർ യൂത്ത്മൂവ്മെന്റിന്റെ വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. യൂത്ത്മൂവ്‌മെന്റ് യൂണിയൻ ജില്ലാ ചെയർമാൻ ശ്രീദേവ് കെ ദാസ് അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സുദീഷ് ബാബു യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്‌മെന്റ് തെക്കൻ മേഖല കൗൺസിലർ ഗോപൻ കുന്നംകര മുഖ്യപ്രഭാഷണം നടത്തി. ശാഖാ വൈസ് പ്രസിഡന്റ് കെ.ആർ മോഹനൻ, ശാഖാ സെക്രട്ടറി പ്രസാദ് പി കേശവൻ, യൂണിയൻ കൗൺസിലർ റ്റി എൻ കൊച്ചുമോൻ, ശാഖാ മാനേജിംഗ് കമ്മറ്റിയംഗം എ.അനീഷ് കുമാർ,അരുൺ റ്റി.എസ്, വിഷ്ണു പി ഷാജി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വിജിൽ കെ വിജയൻ (പ്രസിഡന്റ് ), സുബിൻ വി എസ് (വൈസ് പ്രസിഡന്റ്), വിഷ്ണു പി ഷാജി (സെക്രട്ടറി) അരുൺ റ്റി എസ് (ജോയന്റ് സെക്രട്ടറി), ജയസൂര്യപ്രകാശ് ( യൂണിയൻ കൗൺസിലർ), അഭിഷേക് അശോകൻ, പ്രമോദ് പി.കെ, അഭിരാംകൃഷ്ണ എം, അനന്ദു അനിൽകുമാർ, അദ്വൈത് വിനോദ് ( കമ്മറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു