കുഴിമറ്റം: എസ്.എൻ.ഡി.പി യോഗം കുഴിമറ്റം ഗുരുദേവ ക്ഷേത്രത്തിലെ കർക്കിടക വാവുബലി 28ന് രാവിലെ 5.30 മുതൽ നടക്കും. വാവുബലി, പിതൃതർപ്പണം, കൂട്ടനമസ്കാരം, തിലഹവനം തുടങ്ങിയ ചടങ്ങുകൾക്ക് വിനോദ് തന്ത്രി, നിബു ശാന്തി എന്നിവർ കാർമികത്വം വഹിക്കുമെന്ന് ശാഖാ പ്രസിഡന്റ് എൻ.ഡി.ശ്രീകുമാർ, വൈസ് പ്രസിഡന്റ് പി.മാധവൻ, സെക്രട്ടറി പി.കെ.വാസു എന്നിവർ അറിയിച്ചു.