fund

മണിമല . വെള്ളാവൂർ ഗ്രാമപഞ്ചായത്തിൽ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ആന്റോ ആന്റണി എം പിയുടെ ഫണ്ടിൽ നിന്ന് 29 ലക്ഷം രൂപ അനുവദിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെള്ളാവൂർ ഹോമിയോ ഡിസ്‌പെൻസറിയുടെ പുനർനിർമ്മാണത്തിനായി 12 ലക്ഷം , വെള്ളാവൂർ വോളിബോൾ കോർട്ടിന്റെ നവീകരണത്തിന് 12 ലക്ഷം , പൂണിക്കാവ് തോണിപ്പാറ റോഡ് കോൺക്രീറ്റിംഗിന് 5 ലക്ഷം എന്നിങ്ങനെയാണ്
തുക അനുവദിച്ചത്. ചന്ത മൈതാനത്തെ നിലവിലെ കോർട്ടിന്റെ അപര്യാപ്ത കായികതാരങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി നിവേദനം നൽകിരുന്നു.