
എലിക്കുളം . എലിക്കുളം പഞ്ചായത്തിലെ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി വാങ്ങിയ ഇലക്ട്രിക് ഓട്ടോയുടെ താക്കോൽ കൈമാറി. പഞ്ചായത്ത് ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനം വാങ്ങിയത്. പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ ടി എൻ ഗിരീഷ് കുമാർ താക്കോൽ കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി അദ്ധ്യക്ഷനായി. ഹരിത കേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ രമേശ് വെട്ടിമറ്റം, ഐ ആർ ടി സി കോർഡിനേറ്റർ പി പി ശശി, പഞ്ചായത്തംഗംങ്ങളായ സൂര്യ മോൾ, സിനി ജോയി, ദീപ ശ്രീജേഷ്, നിർമ്മല ചന്ദ്രൻ എന്നിവർ പങ്കെടുത്തു.