
കോട്ടയം . ആറന്മുള സത്യവ്രതൻ സ്മാരക ട്രസ്റ്റും ഏറ്റുമാനൂർ തപസ്യ കലാസാഹിത്യ വേദിയും ഏർപ്പെടുത്തിയ പുരസ്കാരത്തിന് ജോർജ് പുളിങ്കാട് അർഹനായി. 20,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 24 ന് ഏറ്റുമാനൂർ എസ് എം എസ് എം ലൈബ്രറി ശതാബ്ദി ഹാളിൽ തപസ്യ സംസ്ഥാന പ്രസിഡന്റ് പി ജി ഹരിദാസ് സമ്മാനിക്കും. ഏറ്റുമാനൂർ യൂണിറ്റ് സെക്രട്ടറി വി ജി ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. എം കെ വിനോദ് ഉദ്ഘാടനം ചെയ്യും. മുഞ്ഞിനാട് പത്മകുമാർ, ഏലിയാസ്‌ക്കർ, പി പി നാരായണൻ, ജി പ്രകാശ്, എൻ അരവിന്ദാക്ഷൻ നായർ, ജയദേവ് ജി, സതീശ് കാവ്യധാര, എം കെ മുരളീധരൻ എന്നിവർ സംസാരിക്കും. ഗിരിചനാചാരി നയിക്കുന്ന കവിയരങ്ങും നടക്കും.