
കോട്ടയം: നഗരമദ്ധ്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്തെ ഓടയിൽ നിന്ന് പ്രദേശവാസി ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മദ്യപിച്ച് ഓടയ്ക്ക് മുകളിലെ കലുങ്കിൽ പതിവായിരിക്കാറുള്ള ഗണേഷ് പിന്നിലേയ്ക്ക് വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.
ഇന്നലെ പത്തോടെയാണ് ദുർഗന്ധത്തെ തുടർന്ന് വനിതാ സെല്ലിലെ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിിലുള്ള മൃതദേഹം അഴുകിത്തുടങ്ങിയിരുന്നു. തുടർന്ന് ഡിവൈ.എസ്.പി അനീഷ് കെ.ജിയും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യു.ശ്രീജിതും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഗണേഷിന്റേതാണെന്ന് മനസിലായത്. കൂലിപ്പണിക്കാരനായ ഗണേഷ് പതിവായി വീട്ടിൽ പോകുന്നയാളല്ല. വീട്ടുകാരുമായി തെറ്റിപ്പിരിഞ്ഞതിനാൽ കാണാതായിട്ടും പരാതി നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. നേതൃത്വത്തിൽ പൊലീസ് സംഘം പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിനെ വിവരം അറിയിക്കുകയായിരുന്നു.സ്ഥിരമായി മദ്യപിക്കുന്ന ഗണേഷ് ഇവിടെ അടുത്തുള്ള കലുങ്കിൽ ഇരിക്കുന്നത് പതിവാണെന്നാണ് പൊലീസിനു ലഭിച്ച വിവരം. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.